Tuesday, 1 September 2015

Step Towards Success

വിജയത്തിലേക്ക് ഉള്ള ചവിട്ട് പടികള്‍
"Ever tried. Ever failed. No matter. Try again. Fail again. Fail better"
 -Samuel Beckett


കാര്യങ്ങളെ മത്സര ബുദ്ധിയോടെ മാത്രം കാണുന്ന ഒരു ലോകത്തില്‍ ആണ് നാം ആയിരികുന്നത്, നിരന്തരം മത്സരങ്ങളില്‍ എര്‍പെടുന്നത് വളരയേറെ മാനസിക പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാവുന്നു, ജീവിതത്തില്‍ നേരിടുന്ന തോല്‍വികള്‍ വിഷാതത്തിലേക്ക് തള്ളി വിടുന്നു, ചിലര്‍ ജീവിതം അവസാനിപ്പിക്കാന്‍ ശ്രെമികുന്നു, ചിലര്‍ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി മദ്യത്തിനും മയക്ക്‌ മരുന്നിനും അടിമ ആകുന്നു, ചിലര്‍ ഞങ്ങള്‍  ഇതിന് ഒന്നും ഇല്ല എന്ന്‍ പറഞ്ഞു ഒരു ഭീരുവിനെ പോല്‍ എല്ലാത്തില്‍ നിന്നും ഓടി ഒളിക്കുന്നു, മറ്റു ചിലര്‍ പൂര്‍വാധികം ശകതിയോടെ തിരിച്ച് വരന്‍ ശ്രെമിക്കുന്നു,
തോല്‍വി എന്നത് അത്രകും മോശം കാര്യം ആണോ എന്ന്‍ നാം ചിന്തികണം, ഒരികകലുമല്ല, തോല്‍വി വിജയത്തിലേക്കുള്ള ചവിട്ട് പടി മാത്രം ആണ്, ഒരികല്‍ തോല്‍വി ഏറ്റത് കൊണ്ട് ശ്രെമങ്ങള്‍ നിര്‍ത്തിയിരിന്നു എങ്കില്‍ പല കണ്ടുപിടിത്തങ്ങള്‍ക്കും ഇന്നും വഴി തുറക്കില്ലായിരീന്നു, തുടര്‍ച്ചയായുള്ള ശ്രെമങ്ങളിലൂടെയാണ് പലപ്പോഴും വിജയം കൈ വരിക്കാന്‍ സാധിക്കു, കാര്യങ്ങളില്‍ നിന്നും ഒളിച്ചോടുന്നത് ഒരു നല്ല യോദ്ധവിന് ചേര്‍ന്നതല്ല. തോല്‍വി രണ്ടു തരം ഉണ്ട് ഭീരുവായി തോല്‍ക്കുക ധീരനായി തോല്കുക, പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ അല്ല പകരം പ്രശ്നങ്ങളെ നേരിടാനും അതിന് വേണ്ട ശ്രെമങ്ങള്‍ നടത്തുകയും ആണ് ഒരു നല്ല യോദ്ധാവ് ചെയ്യണ്ടത്.
ഒന്നു കൂടെ ഓര്‍ക്കുക ജീവിതത്തില്‍ ധീരരായി തോല്‍വി അടഞ്ഞവരെയും ചരിത്രവും സമൂഹവും ആധരിചിട്ടെ ഉള്ളു, അത് കൊണ്ട് തോല്കും എന്ന ഭയത്തോടെ പിന്മാറാതെ, വിജയം മാത്രം മുന്‍പില്‍ കണ്ട് കൊണ്ട് ലക്ഷ്യത്തിലേക് കുതിക്കുക  
Wish you all the best

Your friend Jimson

©Youth For Wellness

#y4wellness